തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവനോളം കവര്‍ന്നു

ശ്രീനു എസ്

ശനി, 10 ഏപ്രില്‍ 2021 (07:53 IST)
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവനോളം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശി സസത്തിനെയാണ് ആക്രമിച്ച് സ്വര്‍ണം മോഷ്ടിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. രണ്ടുകാറുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
 
കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മുളക് പൊടി എറിയുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിക്ക് സ്വര്‍ണം കൊടുക്കാന്‍ പോകുകയായിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍