അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 മാര്‍ച്ച് 2024 (11:28 IST)
അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ പത്തയാറിലാണ് ആനയിറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ തമ്ബടിച്ചിരിക്കുന്നതായാണ് വിവരം.
 
കാലങ്ങളായി ഇവിടെ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആന ഇറങ്ങിയതിനാല്‍ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article