പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി

സിആര്‍ രവിചന്ദ്രന്‍

ശനി, 2 മാര്‍ച്ച് 2024 (14:17 IST)
പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് മാറ്റി. നാട്ടുകാരുടേയും കുടുംബത്തിന്റേയും പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിയത്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക എന്നായിരുന്നു ഫ്‌ളക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. 
 
മൂന്നുദിവസം വെള്ളം പോലുംകൊടുക്കാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയിട്ട് നാടകവുമായി വന്നിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് സിദ്ധാര്‍ത്ഥ് ഇരയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കടുത്ത നടപടിയെടുത്തിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സസ്‌പെന്റ് ചെയ്തു. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലന്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ വൈസ് ചാന്‍സലര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍