വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

എ കെ ജെ അയ്യർ
ചൊവ്വ, 7 ജനുവരി 2025 (19:33 IST)
ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ പോലുമില്ലാത്ത ആള്‍ക്ക് അധികാരികള്‍ 10,308 രൂപയുടെ ബില്‍ വന്നതോടെ വീട്ടുടമ പകച്ചുപോയി. വിവരം വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിഞ്ഞതോടെ അന്വേഷണത്തിനും ഉത്തരവിട്ടു.
 
ആലപ്പുഴ കാര്‍ത്തികപ്പള്ളി തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോനാണ് സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തില്‍ 10308 രൂപ ബില്‍ വന്നെന്ന പരാതിയുമായി എത്തിയത്. ഇദ്ദേഹം വാട്ടര്‍ കണക്ഷനു വേണ്ടി അപേക്ഷ നല്‍കുകയും എഗ്രിമെന്റ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണക്ഷന്‍ എത്തും മുമ്പുതന്നെ ഭീമമായൊരു തുകയുമായി ബില്ലുമെത്തി. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് പറഞ്ഞ മന്ത്രി വീഴ്ചയില്‍ അന്വേഷണം നടത്തി തെറ്റായ ബില്‍ നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനും ഒപ്പം ബില്ല് റദ്ദു ചെയ്യാനും ഉത്തരവായി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article