കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖത്തിന്റെ നിര്‍മാണത്തിന് വീണ്ടും തിരിച്ചടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ഇന്ന് 11 മണിക്ക് തീയതി അവസാനിക്കെ ഒരു കമ്പനികളും ടെന്‍ഡര്‍ നല്‍കിയില്ല. തുറമുഖ നിര്‍മ്മാണ കമ്പനികളായ അദാനി പോര്‍ട്സ്, എസ്ആര്‍ പോര്‍ട്സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍- ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം (സ്പാനിഷ്) എന്നീ കമ്പനികള്‍ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം ഒരു മാസം കൂടി നീട്ടി.
4089 കോടി രൂപയുടെ തുറമുഖ നിര്‍മാണ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കേന്ദ്ര ധനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. 800 കോടി രൂപയോളം ഈ ഇനത്തില്‍ കേരളത്തിനു ലഭിക്കും. പദ്ധതി അടങ്കല്‍ തുകയുടെ 20 ശതമാനമാണു കേന്ദ്രത്തില്‍ നിന്നു ലഭിക്കുക. 20% സംസ്ഥാന സര്‍ക്കാര്‍ ചെലവിടണം. ശേഷിക്കുന്ന 2400 കോടിയോളം രൂപയാണു തുറമുഖ നടത്തിപ്പുകാരന്‍ ചെലവിടേണ്ടത്.