ഒരു സർക്കാർ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത്, ഇതിനേക്കാൾ നല്ലൊരുത്തിയെ എനിക്ക് കിട്ടിയേനെ

Webdunia
ചൊവ്വ, 24 മെയ് 2022 (13:06 IST)
സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരണ്കുമാറിന് 10 വര്ഷം തടവിന് വിധിച്ച് കോടതി. കേരളമനസാക്ഷിയെ ഞെട്ടിച്ച കേസിൽ മാസങ്ങൾക്ക് ശേഷം വിധി വരുമ്പോൾ തന്റെ വിവാഹവാർഷിക ദിനത്തിൽ വിസ്മയ അനുഭവിച്ച ദുരിതത്തെ പറ്റി പറയുന്ന ശബ്ദരേഖ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്.
 
തന്നോട് സംസാരിക്കുന്നതില്‍ നിന്ന് സ്വന്തം അമ്മയെ പോലും വിലക്കിയെന്നും കൂടുതൽ സ്ത്രീധനം കിരൺ ആവശ്യപ്പെട്ടെന്നും വിസ്മയയുടെ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നു.കോവിഡ് സമയമായതിനാൽ 100 പവൻ സ്വർണം നൽകാനായില്ല.70 പവൻ സ്വർണമാണ് നൽകിയത്. പത്ത് പതിമൂന്ന് ലക്ഷം വരുന്ന കാറും കൊടുത്തു.
 
ഇതൊന്നും പോര, ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്ന് പറയും. ഞാന്‍ ഫുള്‍ടൈം ടെന്‍ഷനിലാണ്. അവന് സമാധാനം കിട്ടണെ, ദേഷ്യപ്പെടല്ലേ എന്ന ഞാൻ എപ്പോഴും പ്രാർഥിച്ചുകൊണ്ടേയിരിക്കും. ഞാൻ ഫുൾ ടൈം ടെന്‍ഷനിലാണ് സുഹൃത്തുമായുള്ള ഫോൺസംഭാഷണത്തിൽ വിസ്മയ പറയുന്നു.
 
ഒന്ന് മുഖം മാറിയാൽ എനിക്ക് പേടിയാണ്.എന്റെ അമ്മയെ വിളിച്ചുപറഞ്ഞു ഇനി മേലാല്‍ വിളിച്ചുപോവല്ലേ എന്ന്. അടിക്കുകയും തെറിവിളിക്കുകയും ചെയ്യും. എനിക്ക് ഇതിലും നല്ലൊരുത്തിയെ കിട്ടുമായിരുന്നുവെന്നും പറ്റിച്ചുവെന്നും ഞാൻ പെട്ടുപോയെന്നും പറയും.വീട്ടില്‍ വിളിക്കാന്‍ പോലും പറ്റില്ല. പുള്ളിക്കാരന്‍ ഈ ബന്ധത്തില്‍ സാറ്റിസ്‌ഫൈഡ് അല്ല. വിസ്മയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article