ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി

Webdunia
ഞായര്‍, 25 ഫെബ്രുവരി 2018 (10:40 IST)
ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണം ആകസ്മിക വേർപാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

“അ​ഞ്ചു ദ​ശാ​ബ്ദം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്ന ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണ്. ബാ​ല​താ​ര​മാ​യി മ​ല​യാ​ളി​ക്ക് മു​ന്നി​ലെ​ത്തി​യ ശ്രീ​ദേ​വി ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് എ​ക്കാ​ല​ത്തും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ അ​നേ​കം അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ശ്രീ​ദേ​വി​യു​ടെ അ​കാ​ല നി​ര്യാ​ണം ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണ്” - മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.

ശ്രീദേവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. ഇന്ത്യയിലെ ആദ്യത്തെ ലേഡീ സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ശ്രീദേവി മലയാളമുൾപ്പെട്ടെ അഞ്ച് ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുകയും, അവിടെയെല്ലാം തന്റെ അഭിനയ ചാതുരി പ്രകടിപ്പിക്കകയും ചെയ്ത കലാകാരിയായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ സിനിമയിൽ ശ്രീദേവിയെപ്പോലൊരു പ്രതിഭാസം അപൂർവവമായി മാത്രം സംഭവിക്കുന്നതാണെന്നും അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article