ഇ എസ് ബിജിമോൾ എം എൽ എക്കെതിരെ രൂക്ഷ ആക്ഷേപവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ബിജിമോൾക്ക് ഭ്രാന്താണെന്നും സ്ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നുവെങ്കിൽ അവരെ തല്ലി കൊക്കയിൽ എറിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ് വെള്ളാപ്പള്ളി. കഴിഞ്ഞ ദിവസം, പ്രചരണത്തിനിടെ ഉടുമ്പൻചോലയിലെ സി പി എം സ്ഥാനാർഥിയായ എം എം മണിക്കെതിരേയും വെള്ളാപ്പള്ളി വംശീയ അധിക്ഷേപം നടത്തിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.
കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണോ എന്ന് ഈഴവ സമൂഹം ആലോചിക്കണം എന്നായിരുന്നു വെള്ളപ്പള്ളിയുടെ വിവാദമായ പ്രസ്താവന. മണിയുടെ നിറത്തെയും രൂപത്തേയും ചൊല്ലി നടത്തിയ ഈ ആക്ഷേപത്തിന്റെ ചൂട് വിട്ട് മാറുന്നതിന് മുൻപാണ് പുതിയ ആക്ഷേപ പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.