ബാര്‍കോഴ കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയും ബി ഡി ജെ എസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
കോടതിവിധി മാനിച്ച് അന്വേഷണം നേരിടാന്‍ കെ എം മാണി തയ്യാറാകണം. ശരിയായ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തിടത്തോളം കാലം മാണിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.