സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പില്‍ മുത്തേടത്ത് പാറയ്ക്കല്‍ മുഹമ്മദ് മകന്‍ അബ്ദുള്‍ റസാഖ് എന്ന 36 കാരനാണ് ഇളയ സഹോദരന്‍ ജലീലിന്‍റെ കുത്തേറ്റു മരിച്ചത്.
കഴിഞ്ഞ ദിവസം ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പ് ജുമാമസ്ജിദിനടുത്തു വച്ചായിരുന്നു സംഭവം നടന്നത്. പിതാവ് മരിച്ചിട്ട് 11 വര്‍ഷമായെങ്കിലും സ്വത്ത് ഭാഗം വച്ചിരുന്നില്ല. ഒരേ പുരയിടത്തില്‍ വേറെ വേറെ വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് ജലീലിനെ അറസ്റ്റ് ചെയ്തു.