കളിച്ചുകൊണ്ടിരുന്ന കുട്ടി കടലില്‍ മുങ്ങി മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:06 IST)
തലസ്ഥാന ജില്ലയില്‍ കുട്ടി കടലില്‍ വീണു മരിച്ചു. വലിയവേലി സ്വദേശികളായ അനീഷ് - സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ എന്ന രണ്ട് വയസുകാരനാണ് മരിച്ചത്.
 
ഇന്ന് രാവിലെ പതിനൊന്നോടെ കടപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ വേലി പൊഴിക്കരയില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article