ക്ഷാമമില്ല, 11 ലക്ഷം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Webdunia
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (23:02 IST)
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർഷിക്കുന്ന സാഹചര്യത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 
 
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. സൗജന്യമായി വാക്സിന്‍ എടുക്കുവാനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ വാക്സിനേഷൻ കേന്ദ്രങ്ങളി‌ലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം. മന്ത്രി അഭ്യർഥിച്ചു.രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂര്‍ണമായ പ്രതിരോധ ശേഷി ലഭിക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രണ്ടു ഡോസ് വാക്സിനേഷൻ നിശ്ചിത കാലയളവിൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article