മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ വിഡി സതീശന്‍. സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ മറുപടിയല്ല നടപടിയാണ് പ്രധാനം. അന്വേഷണഫലം പുറത്തുവന്ന ശേഷം അരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.