വാഹനാപകടത്തില്‍ പരിക്കേറ്റ വാവാ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (08:15 IST)
വാഹനാപകടത്തില്‍ പരിക്കേറ്റ വാവാ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. ഇന്നുതന്നെ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് വാവ സുരേഷ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article