ഡോക്ടര്‍ വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ജൂലൈ 2024 (19:16 IST)
ഡോക്ടര്‍ വന്ദന കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സന്ദീപിന്റെ ഹര്‍ജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. കേസില്‍ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കി തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. 
 
അപ്പീല്‍ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article