ചൂണ്ടയിടുന്നതിനിടെ വിദ്യാർത്ഥിനി കുളത്തിൽ വീണു മുങ്ങി മരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 5 ജൂലൈ 2024 (18:01 IST)
ആലപ്പുഴ : ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു വിദ്യാർത്ഥിനി മുങ്ങി മരിച്ചു.  കരീലക്കുളങ്ങരയിലാണ് സംഭവം.
 
 കരീലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടം ഉണ്ടായത്.
 
വീടിനടുത്തുള്ള കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്ലസ്ടു കഴിഞ്ഞു ബിരുദ പ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article