വൈക്കത്ത് നിലവിലെ എം എല്‍ എ അജിത് മത്സരിക്കേണ്ടെന്ന് സി പി ഐ നേതൃത്വം

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (11:07 IST)
ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തെ നിലവിലെ എം എല്‍ എ ആയ കെ അജിത് വീണ്ടും മത്സരിക്കേണ്ടെന്ന് സി പി ഐ നേതൃത്വം തീരുമാനിച്ചു. തുടര്‍ച്ചയായി രണ്ട് തവണ അജിത് തന്നെയായിരുന്നു സി.പി.ഐ സ്ഥാനാര്‍ത്ഥി. 
 
ഇത്തവണ അജിത് മത്സരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടുപിറകേയാണ് സി പി ഐ ജില്ലാ കൌണ്‍സില്‍ യോഗവും അജിത് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാന കൌന്‍സില്‍ നിര്‍ദ്ദേശ പ്രകാരമാണു ജില്ലാ കൌണ്‍സില്‍ ഈ തീരുമാനമെടുത്തത്. 
 
വൈക്കത്ത് ഇത്തവണ മത്സരിക്കുന്നതിന് എ ഐ വി എഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.കെആശ, മണ്ഡലം കമ്മിറ്റി അംഗം വി കെ അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണു സം‍സ്ഥാന കൌണ്‍സിലിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. മണ്ഡലം കമ്മിറ്റിയും ഇതേ പേരുകളാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്.