പതിനാറുകാരി തൂങ്ങിമരിച്ചു: അസ്വാഭാവിക മരണത്തിനു കേസ്

എ കെ ജെ അയ്യര്‍
വെള്ളി, 16 ജൂലൈ 2021 (09:38 IST)
പാലക്കാട്: പാലക്കാട്ടെ വടക്കാഞ്ചേരിയില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
 
വടക്കാഞ്ചേരി കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസാണ് കേസെടുത്തത്.
 
കഴിഞ്ഞ ദിവസം പുറത്തുവന്ന പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ കുട്ടിക്ക് മികച്ച മാര്‍ക്കാണ് ലഭിച്ചിരുന്നത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article