ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ശ്രീനു എസ്
വ്യാഴം, 2 ജൂലൈ 2020 (13:46 IST)
ഉത്ര കൊലക്കേസിലെ പ്രധാന പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഇത് മൂന്നാമത്തെ തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാവിലെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗാര്‍ഹിക പീഡനം ഉള്‍പ്പെട്ട കേസിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
 
ഉത്രയെ ഭര്‍ത്താവായ സൂരജ് പാമ്പുപിടുത്തക്കാരന് പതിനായിരം രൂപ നല്‍കി വാങ്ങിയ പാമ്പിനെകൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് നേരത്തേ തെളിഞ്ഞിട്ടുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article