യുപി മോഡൽ മാതൃകയാക്കണം, രാഹുൽ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായി തുടരാം: കെ സുരേന്ദ്രൻ

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (17:12 IST)
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ നാലിടത്തും വലിയ വിജയം സ്വന്തമാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിയോടുള്ള ജനങ്ങളുടെ വിശ്വാസം കൂടി വരുന്നതിന്റെ തെളിവാണ് ബിജെപിയുടെ വിജയമെന്നും കോൺഗ്രസ് രാജ്യത്ത് സമ്പൂർണമായി തകർന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
 
കോണ്‍ഗ്രസിന്റെ ഈ പതനം കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ആക്കം കൂട്ടും. കോൺഗ്രസ് ഇനി രക്ഷപ്പെടാൻ പോകുന്നില്ല എന്നതിന്റെ തെളിവാണ് തിരെഞ്ഞെടുപ്പ് ഫലങ്ങൾ. കോൺഗ്രസിന്റെ പ്രധാനമന്ത്രി  സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായി തുടരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
 
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണങ്ങള്‍ എല്ലാം അസ്ഥാനത്തായെന്നും യുപി മോഡൽ തന്നെയാണ് കേരളത്തിന് അഭികാമ്യമെന്ന് തെളിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article