തിരെഞ്ഞെടുപ്പ് വിജയം നേട്ടമാക്കി സൂചികകൾ: സെൻസെക്‌സ് 817 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 10 മാര്‍ച്ച് 2022 (16:40 IST)
അഞ്ച് സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പിൽ നാലിടങ്ങളിലും ബിജെപി വിജയിച്ചത് ആഘോഷമാക്കി വിപണി. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചു. തുടർച്ചയായ മൂന്നാം ദിവസവും വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
 
എഫ്എംസിജി, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് കുതിപ്പില്‍ മുന്നില്‍ നിന്നത്.സെന്‍സെക്‌സ് 817.06 പോയന്റ് നേട്ടത്തില്‍ 55,464.39ലും നിഫ്റ്റി 249.50 പോയന്റ് ഉയര്‍ന്ന് 16,594.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ 3-4ശതമാനം നേട്ടമുണ്ടാക്കി. കോൾ ഇന്ത്യയിൽ 4.4 ശതമാനം നഷ്ടം നേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്ന നിലയിലാണ് വ്യാപരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍