ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്തള്ളപ്പെടുന്ന ഈ ഘട്ടത്തില്‍ തങ്ങളാണ് പകരക്കാരെന്ന് ഡല്‍ഹിയിലെ ആം ആദ്‌മി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. ഒടുവിലെ തിരെഞ്ഞെടുപ്പ് വിവരങ്ങൾ പുറത്ത് വരുമ്പോൾ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്. കോൺഗ്രസുമായി തെറ്റിപിരിഞ്ഞ അമരീന്ദറിനും കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നില്ല.
അതേസമയം ഡൽഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് കൂടി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്‌മി പാർട്ടി.1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോണ്‍ഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 017ല്‍ പത്ത് വര്‍ഷത്തെ ശിരോമണി അകാലദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.