പഞ്ചാബിൽ കോൺഗ്രസിനെ കാതങ്ങൾ പിന്നിലാക്കി ആം ആദ്‌മി: ആദ്യ സൂചനകൾ അനുകൂലം

വ്യാഴം, 10 മാര്‍ച്ച് 2022 (08:55 IST)
പഞ്ചാബിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ ആം ആദ്‌മി പാർട്ടിക്ക് അനുകൂലം. കോൺഗ്രസിന് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് കണക്കാക്കിയിരുന്ന ആം ആദ്‌മി ഒടുവിൽ വിവരം  ലഭിക്കുമ്പോൾ ആകെയുള്ള 117 സീറ്റുകളിൽ 40 എണ്ണത്തിൽ പഞ്ചാബ്മ് 27 സീറ്റുകളിൽ കോൺഗ്രസും മുന്നേറുകയാണ്.
 
കോൺഗ്രസ്, ബിജെപി, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി മുതലായവ പാർട്ടികൾ കരുത്ത് കാട്ടുന്ന പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. ശിരോമണി അകാലിദൾ 11 സീറ്റിലും ബിജെപി 5 സീറ്റുകളിലും മുന്നേറുകയാണ്.പഞ്ചാബിൽ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍