ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ഡീബാര്‍ ചെയ്തതിനാല്‍ തുടര്‍ കരാറുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകില്ല. സംഭവത്തില്‍ രണ്ടാംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനിയിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുന്‍ പ്രഫസര്‍ ജിവി റാവുവാണ് സമിതി മേല്‍നോട്ടം വഹിക്കുന്നത്. ദേശീയ പാത നിര്‍മാണം നടക്കുന്ന പിലാത്തറയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ റോഡ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ആളുകള്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. കനത്തമഴയില്‍ വെള്ളവും മണ്ണും കുത്തിയൊലിച്ചതോടെ സംരക്ഷണ ഭിത്തിതകരുകയായിരുന്നു.