ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 മെയ് 2025 (14:03 IST)
ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ. കണ്ണൂരിലെ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലേക്കാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തു. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. 
 
മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ വെളന്‍കോടുള്ള ഓഫീസിലേക്ക് ഡിവൈഎഫ് ഐ നടത്തിയ മാര്‍ച്ച് നേരത്തേ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറുകയും ചില്ലും സിസിടിവിയും അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു.
 
ദേശീയ പാത നിര്‍മാണം നടക്കുന്ന പിലാത്തറയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെ റോഡ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ആളുകള്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. കനത്തമഴയില്‍ വെള്ളവും മണ്ണും കുത്തിയൊലിച്ചതോടെ സംരക്ഷണ ഭിത്തിതകരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍