ഉമാ തോമസ് തൃക്കാക്കരയിലെ യു‌ഡിഎഫ് സ്ഥാനാർത്ഥിയാവും

Webdunia
ചൊവ്വ, 3 മെയ് 2022 (16:41 IST)
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി  അന്തരിച്ച എം.എൽ.എ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. കോൺഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അനുമതിക്കായി കൈമാറി. ദില്ലിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
 
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത്. സ്ഥാനാർത്ഥി നിർണയം അതിവേഗമുണ്ടാകുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article