അതീവസുരക്ഷയിൽ പാകിസ്ഥാൻ, ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും

ഞായര്‍, 10 ഏപ്രില്‍ 2022 (10:44 IST)
പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ നാളെ തിരെഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫ്(70) പുതിയ പ്രധാനമന്ത്രിയാകും. പ്രതിപക്ഷ കക്ഷി നേതാവായ ഷഹബാസിന്റെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.
 
പുതിയ പ്രധാനമന്ത്രിയെ തിരെഞ്ഞെടുക്കാനായി തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് ദേശീയ അസംബ്ലി ചേരുമെന്ന് ഇടക്കാല സ്പീക്കർ അയാസ് സാദിഖ് അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ നാമനിർദേശം സമർപ്പിക്കാം. ഇതിന്റെ പരിശോധന വൈകീട്ട് 3 മണിക്ക് നടക്കും.
 
അതേസമയം പുതിയ സർക്കാർ ആർക്കെതിരെയും പ്രതികാര നടപടികൾ എടുക്കില്ലെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. അതേസമയം അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇ‌മ്രാൻ ഖാൻ ഔദ്യോഗിക വസതി ഒശിഞ്ഞു. അവിശ്വസപ്രമേയം വിജയിച്ചതിനെ തുടർന്ന് പാർലമെന്റിന് പുറത്ത് ഇ‌മ്രാൻ അനുകൂലികളുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.
 
ഇതിനെ തുടർന്ന് ദേശീയ അസംബ്ലിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും സൈന്യം സുരക്ഷ ശക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർ രാജ്യം വിടുന്നതിന് വിലക്കുണ്ട്. വിമാനത്താവളങ്ങളിൽ അതിജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍