'കർത്താവ് വളരെ സിമ്പിളാണ്, വളരെ എളിമയോടെ പെരുമാറി'; സ്വർഗത്തിൽ പോയി യേശുവിനെ കണ്ട് മടങ്ങിവന്ന മലയാളി പെൺകുട്ടി

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (13:34 IST)
സ്വർഗവും നരകവും ഉണ്ടോ എന്ന് വാദിക്കുന്നവർ ഒരു കഥ കേൾക്കുന്നത് നന്നായിരിക്കും. മരിച്ച് സ്വർഗത്തിൽ പോയി കർത്താവിനെ കണ്ട് ജീവനോടെ  തിരികെ വന്ന ഒരു മലയാളി പെൺകുട്ടിയുടെ വക. എന്തായാലും ട്രോളർമാർക്ക് കുറച്ച് ദിവസത്തേക്ക് ഉള്ളതായിട്ടുണ്ട്. സ്വർഗത്തിൽ പോയി മടങ്ങിവന്നുവെന്ന പെൺകുട്ടിയുടെ 'അനുഭവസാക്ഷ്യം' വ്യക്തമാക്കുന്ന വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. കർത്താവ് വളരെ എളിമയുള്ളവനും സിമ്പിളാണെന്നും പെൺകുട്ടി പറയുന്നു.
 
ക്രിസ്ത്യൻ സുവിശേഷ പ്രചരണത്തിന്റെ ഭാഗമായാണ് പെൺകുട്ടി തന്റെ 'അനുഭവസാക്ഷ്യം' വിവരിക്കുന്നത്. കർത്താവിനെ കണ്ടപ്പോൾ അദ്ദേഹം ചോദിക്കുകയാണ് 'കുഞ്ഞെ നിനക്കറിയാമോ നീ എവിടെയാണ് എത്തിയിരിക്കുന്നതെന്ന്'? ഇല്ല കാർത്താവേ എനിക്കറിയില്ല. അപ്പോള്‍ കര്‍ത്താവ് ‘ഇതാണെന്റെ രാജ്യം, ഇതാണ് സ്വര്‍ഗം. രണ്ടാമതായി യേശു പറയുന്നു ‘ നീ വന്നിരിക്കുന്നത് ആത്മാവായിട്ടാണ്. നിന്റെ ശരീരം ഭൂമിയില്‍ കിടക്കുന്നു’ വെന്ന് പറഞ്ഞു. ഭയന്ന പെണ്‍കുട്ടിയോട് ‘നീ എന്തിനാണ് ഭയപ്പെടുന്നത്. ശക്തനായവന്‍ നിന്നോട് കൂടിയില്ലേ’ എന്ന് പറയുന്നു. ഇത്രയും പറഞ്ഞശേഷം നിനക്ക് തിരിച്ച് പോകാൻ സമയമായി എന്ന് പറഞ്ഞ് പെൺകുട്ടിയുടെ കൈ പിടിച്ച് ഭൂമിയിൽ കൊണ്ടു വിടുകയാണ്.


 
Next Article