തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ 14കാരി കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഫെബ്രുവരി 2024 (09:28 IST)
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ 14കാരി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകള്‍ ദ്രുപിത ആണ് മരിച്ചത്. ഇന്നലെ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ വൈകിട്ട് ആറരയ്ക്കാണ് സംഭവം നടന്നത്. 
 
കുളത്തില്‍ നിന്ന് കരയ്ക്ക് കയറിയ ഉടനെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദ്രുപിത.

അനുബന്ധ വാര്‍ത്തകള്‍

Next Article