റോഡ് ടാറിംഗിലെ അപാകത : 2 പേർക്ക് സസ്പെൻഷൻ

എ കെ ജെ അയ്യര്‍
വ്യാഴം, 8 ഫെബ്രുവരി 2024 (16:24 IST)
തിരുവനന്തപുരം : റോഡ് ടാറിംഗിൽ കനത്ത അപാകത കണ്ടെത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.  ഓവർസിയർ മുഹമ്മദ് രാജി, അസി. എഞ്ചിനീയർ അമൽ രാജ് എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയതിനെ തുടർ ന്നാണ് സസ്പെൻഡ് ചെയ്തത്.
 
വെമ്പായം - മാണിക്കൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ചീരാണിക്കര റോഡ് ടാറിംഗിലാണ് അവാകത കണ്ടെത്തിയത്. ഇവർക്കൊപ്പം ജോലി ചെയ്യുന്ന സജിത് എന്ന അസിസ്റ്റൻ്റ് എഞ്ചിനീയറെ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റും.
 
ഇതിനൊപ്പം പണി ഏറ്റെടുത്ത കരാറുകാരനായ സരേഷ് മോഹൻ്റെ ലൈസൻസും റദ്ദാക്കും.
 
പത്രത്തിൽ വന്ന വാർത്തയെ ഉടർന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡിൽ ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ടാർ പാളികളായി ഇളകിത്തുടങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article