രജനികാന്ത് വേണ്ടെന്നുവെച്ച സിനിമകൾ, തിയറ്ററിൽ വൻ വിജയമായി മാറി, അഭിനയിച്ചത് വേറെ നടന്മാർ!

കെ ആര്‍ അനൂപ്

ചൊവ്വ, 2 ജനുവരി 2024 (13:01 IST)
ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെ പേരുകൾ പറയുമ്പോൾ തന്നെ അവർ അഭിനയിച്ച ക്ലാസിക് സിനിമകൾ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തും. പലപ്പോഴും താരങ്ങൾ നൽകുന്ന വലിയൊരു ഉറപ്പിൽ നിന്നാണ് സിനിമ പിറക്കുന്നത്. അതേപോലെതന്നെ അവർ വേണ്ടെന്നുവെച്ച സിനിമകളും ഏറെ. സൂപ്പർസ്റ്റാർ രജനികാന്ത് വേണ്ടെന്നുവച്ച് മറ്റ് നടന്മാർ അഭിനയിച്ച് വൻ വിജയമാക്കിയ സിനിമകളും നിരവധി.
 
മുതൽവൻ, ഇന്ത്യൻ തുടങ്ങിയ സിനിമകളിലേക്ക് ആദ്യം നിർമാതാക്കൾ മനസ്സിൽ കണ്ടത് രജനികാന്തിന്റെ മുഖമായിരുന്നു. 1999ല്‍ പിറന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായ മുതൽവനിൽ അർജുൻ ആയിരുന്നു നായകനായത്.ശങ്കർ കഥയും തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രത്തിലേക്ക് ആദ്യം രജനികാന്തിനെ ക്ഷണിച്ചു.രാഷ്ട്രീയ കാരണങ്ങളാലാണ് രജനീകാന്ത് ശങ്കറിന്റെ പൊളിട്ടിക്കൽ ഡ്രാമയിൽ നിന്നും മാറാൻ ചിന്തിപ്പിച്ചത് എന്നാണ് പിന്നീട് കേട്ടത്. അക്കാലത്ത് ഡിഎംകെ നേതാവ് കരുണാനിധി ആയിരുന്നു രജനികാന്ത് പിന്തുണച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയ ചിത്രത്തിൽ അഭിനയിക്കുന്നത് ശരിയാകില്ലെന്ന് അദ്ദേഹം വിചാരിച്ചു കാണും എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
 
1996ൽ പുറത്തിറങ്ങിയ ശങ്കർ ചിത്രം ഇന്ത്യനിലും രജനികാന്ത് തന്നെയായിരുന്നു ആദ്യത്തെ ഓപ്ഷൻ. ഈ ചിത്രവും സൂപ്പർസ്റ്റാർ വേണ്ടെന്നുവച്ചു. പകരക്കാരനായി കമൽഹാസൻ എത്തി. കമലിന്റെ കരിയറിൽ എന്നും ഓർക്കപ്പെടുന്ന ഒരു ചിത്രമായി അത് മാറുകയും ചെയ്തു.വീരശേഖരൻ സേനാപതി എന്ന കഥാപാത്രം രജനികാന്ത് വേണ്ടെന്നു വെച്ചതിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 
 
  മോഹൻലാലിന്റെ ദൃശ്യം സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചപ്പോൾ രജനീകാന്തിനെ സമീപിക്കാനായിരുന്നു നിർമാതാക്കൾ വിചാരിച്ചത്.പാപനാശം സിനിമയിൽ ഒടുവിൽ അഭിനയിച്ചത് കമൽഹാസൻ. ഗൗതം മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരത്തിലും രജനീകാന്തിനെ സമീപിച്ചിരുന്നു. പിന്നീട് വിക്രം ഈ സിനിമ ചെയ്തു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍