കൈക്കൂലിക്കേസിൽ മുൻ റേഷനിംഗ് ഓഫീസർക്ക് തടവും പിഴയും

എ കെ ജെ അയ്യര്‍

ബുധന്‍, 31 ജനുവരി 2024 (18:40 IST)
തിരുവനന്തപുരം: റേഷൻകട ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് കോടതി മുൻ റേഷനിംഗ് ഓഫീസർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ജില്ലയിലെ സിറ്റി നോർത്ത് മുൻ റേഷനിംഗ് ഓഫീസർ പ്രസന്നകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
 
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടത്തെ റേഷൻകട നടത്തിയിരുന്ന പരാതിക്കാരന് പരുത്തിപ്പാറയിലുള്ള മറ്റൊരു റേഷൻ കടയുടെ അധിക ചുമതല നൽകിയിരുന്നു. പുതുതായി ലഭിച്ച കട നടത്തുന്നതിന് പ്രസന്ന കുമാർ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് ശിക്ഷിച്ചത്.
 
പ്രസന്നകുമാറിന് 4 വർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി കോടതി വിധിച്ചത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍