ഷോപ്പിംഗ് മാളിന് കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാനായി താലൂക്ക് ഓഫീസിൽ വച്ചായിരുന്നു തഹസീൽദാർ കൈക്കൂലി വാങ്ങി പിടിയിലായത്. കഞ്ചിക്കോട്ടെ പണിപൂർത്തിയാക്കിയ മാളിന്റെ പാട്ടക്കരാർ ഉടമ ഐസക്ക് വർഗീസിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. മുമ്പ് കൈവശ സർട്ടിഫിക്കറ്റ് നൽകിയിരുന്നു എങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.
കൈവശ സർട്ടിഫിക്കറ്റ് നൽകാൻ പല തവണ മാൾ ഉടമ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തഹസീൽദാർ പല തടസ വാദങ്ങളും ഉന്നയിച്ചിരുന്നു. പിന്നീടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതും അവർ നൽകിയ നോട്ടുകൾ കൈമാറിയപ്പോൾ കൈയോടെ പിടികൂടിയതും. വിജിലൻസ് ഡി.വൈ.എസ്.പി സി.എം.ദേവദാസന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥനായിരുന്നു പ്രതിയെ പിടികൂടിയത്.