ഫ്രിഡ്ജിനുള്ളിൽ കൈക്കൂലി പണം , കൈയ്യോടെ പിടികൂടി വിജിലൻസ്

ബുധന്‍, 29 നവം‌ബര്‍ 2023 (17:10 IST)
പാലക്കാട്: തമിഴ്‌നാട് - കേരളം അതിർത്തിയിലുള്ള പാലക്കാട്ടെ ഗോപാലപുരം നട് പുണി ചെക്ക് പോസ്റ്റിൽ കൈക്കൂലി വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത പതിനാലായിരം രൂപ പിടിച്ചെടുത്തു. ഇതിൽ 5800 രൂപ ഓഫീസിലെ ഫ്രിഡ്ജിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
 
മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഓഫീസാണിത്. അടുത്തിടെ ഇവിടെ വാഴത്തണ്ടിനുള്ളിൽ കൈക്കൂലിയായി ലഭിച്ച പണം ഒളിപ്പിച്ചത് വിവാദമായിരുന്നു. ഇത് കൂടാതെ രണ്ടു മാസം മുമ്പ് സമീപത്തെ വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ കൈക്കൂലി പണം കാന്തത്തിൽ കെട്ടിയായിരുന്നു ഒളിപ്പിച്ചിരുന്നത്. ഫ്ളക്സ് ബോർഡിലെ ഇരുമ്പ് ഫ്രയിമിൽ കാന്തം ഉപയോഗിച്ച് ഒട്ടിച്ചു ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ആൻ ആകെ 13000 രൂപ പിടിച്ചെടുത്തതിൽ 5500 രൂപയാണ് കാന്തത്തിൽ കെട്ടി ഒളിപ്പിച്ചിരുന്നത്.
 
വിജിലൻസ് പണം കണ്ടെടുത്ത സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, നാല് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, ഓഫീസ് അസിസ്റ്റന്റ് എന്നിവർക്കെതിരെ നടപടിയെടുക്കാനായി ശുപാർശ ചെയ്തിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍