തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ ഭര്‍ത്താവുമായി തര്‍ക്കം; പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ഏപ്രില്‍ 2023 (08:57 IST)
തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കവേ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള സ്വദേശിനി സുബിന ആണ് മരിച്ചത്. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി മടങ്ങവെയാണ് സംഭവം. ഭര്‍ത്താവ് അഖിലുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായത്.
 
പരിക്കുപറ്റിയ സുബിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു വര്‍ഷം മുമ്പായിരുന്നു സുബിനയുടെ വിവാഹം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article