മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം; കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും

ചൊവ്വ, 25 ഏപ്രില്‍ 2023 (15:24 IST)
കേന്ദ്ര സര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സപ്ലിമെന്ററി പാഠപുസ്തകം എസ്.സി.ഇ.ആര്‍.ടിയില്‍ ഇറക്കാനാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ആര്‍.എസ്.എസ്. നിരോധനം, ജാതി വ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രം നേരത്തെ തീരുമാനിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍