തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും എത്തുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഏപ്രില്‍ 2023 (14:56 IST)
വ്യത്യസ്ത ഇനങ്ങളിലുള്ള 12പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് പുതിയ ബാറ്ററി വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
 
കര്‍ണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയില്‍ നിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം,ഹനുമാന്‍ കുരങ്ങ്, വെള്ള മയില്‍,എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്, മെയ് മാസത്തോടെ ഇവയെത്തും. കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാല്‍ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ പക്ഷി മൃഗാദികള്‍ക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി,ഒരു ജോഡി ഹിപ്പോപൊട്ടാമസ്,മൂന്ന് ജോഡി പന്നിമാനുകള്‍, രണ്ട് ജോഡി ഹോം ഡീയറുകള്‍ എന്നിവയെയാണ് നല്‍കുന്നത്. ജൂണ്‍ മാസത്തില്‍ ഹരിയാനയിലെ മൃഗശാലയില്‍ നിന്ന് രണ്ട് ജോഡി ഹനുമാന്‍ കുരങ്ങുകളെക്കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് സീബ്രാ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article