വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം; പൊലീസുകാരെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ ആക്രമണം നടത്തിയതെന്ന് എഫ് ഐ ആര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (11:56 IST)
വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം. അക്രമികള്‍ സംഘടിതമായി എത്തിയതാണെന്നും പോലീസുകാരെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പോലീസുകാരെ ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ സ്റ്റേഷനിലുള്ളില്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അക്രമികള്‍ക്കെതിരേ വധശ്രമമത്തിന് കേസെടുത്തിട്ടില്ല.
 
മുല്ലൂരിലെ സംഘര്‍ഷത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. പോലീസ് സ്റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. കല്ലും കമ്ബും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ഹെല്‍പ് ഡെസ്‌ക് അടക്കണം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. അതേസമയം, ഇന്നു രാവിലെ വള്ളങ്ങള്‍ കുറുകെയിട്ടും ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിട്ടും വിഴിഞ്ഞത്ത് ഗതാഗതം തടസ്സപ്പെടുത്തിയ നിലയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍