തിരുവനന്തപുരത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (16:20 IST)
തിരുവനന്തപുരത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. ഒരു വളര്‍ത്തുനായ അടക്കം നാലു നായ്ക്കള്‍ ആണ് ചത്തത്. കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് വളര്‍ത്തുനായയും ചത്തത്. രാത്രിയില്‍ എത്തിയ ഒരു സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വച്ചതെന്നും ഇവിടം തെരുവുനായകളുടെ ശല്യം ഇല്ലാത്ത സ്ഥലം ആണെന്നും സമീപവാസികള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article