ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന്

ശ്രീനു എസ്
ചൊവ്വ, 12 ജനുവരി 2021 (13:58 IST)
ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി വൈദ്യുത വകുപ്പുമന്ത്രി എം.എം. മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ഊര്‍ജ്ജ വകുപ്പുമന്ത്രി ശ്രീ. ആര്‍.കെ. സിംഗാണ് ഇന്നലെ വൈകിട്ട് അവാര്‍ഡ് പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 
വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അവാര്‍ഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കെ.എസ്.ഇ.ബി., അനര്‍ട്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 
 
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വര്‍ഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. നീതി ആയോഗ് തയ്യാറാക്കിയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടാന്‍ കേരളത്തിനായി. സംസ്ഥാനത്ത് നടപ്പാക്കിയ ഊര്‍ജ സംരക്ഷണ കെട്ടിട ചട്ടവും ഈ നേട്ടത്തിന് മുതല്‍ക്കൂട്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article