കെഎസ്ആര്‍ടിസിക്ക് 50വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെ 360 ബസുകള്‍ വാങ്ങാന്‍ അനുമതി

ശ്രീനു എസ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (08:22 IST)
കെ.എസ്.ആര്‍.ടി.സിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ - 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ - 310 എണ്ണം( സി.എന്‍.സി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍  നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.  
 
പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ FAME 2 പദ്ധതിയുടെ കീഴില്‍ സബ്‌സിഡി ലഭ്യമാകും,  ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും 4% പലിശ നിരക്കിലുള്ള വായ്പയായണ് ലഭിക്കുക. ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് ചെയര്‍മാനായ കിഫ്ബി ബോര്‍ഡ് നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് തുക അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ഡല്‍ഹി കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ  ഗ്രീന്‍ സിറ്റിയാക്കുനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഈ പദ്ധതി നടപ്പിലാക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article