നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ ആദ്യ പരിശോധന ഇന്നും നാളെയും

ശ്രീനു എസ്
വ്യാഴം, 25 മാര്‍ച്ച് 2021 (16:02 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന ഇന്നും (മാര്‍ച്ച് 25) നാളെയും(മാര്‍ച്ച് 26) നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു പരിശോധന.
 
ഇന്ന് (മാര്‍ച്ച് 25) വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലേയും നാളെ (മാര്‍ച്ച് 26) ചിറയിന്‍കീഴ്, അരുവിക്കര, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളുടേയും പരിശോധന നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article