ശബരിമല ഉൾപ്പെടെയുള്ള കാനന ക്ഷേത്രങ്ങൾ തിരികെ നൽകണം; പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാൻ ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (10:57 IST)
ശബരിമല ഉള്‍പ്പെടെയുള്ള കാനനക്ഷേത്രങ്ങള്‍ തങ്ങൾക്ക് തിരികെ നൽകണമെന്ന ആവശ്യവുമായി ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പരമ്പരാഗതമായി ഉടമസ്ഥാവകാശം ഉണ്ടായിരുന്ന കാനന ക്ഷേത്രങ്ങൾ തങ്ങൾക്ക് വിട്ടുകിട്ടാൻ നിയമനിർമ്മാണം നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
 
കൂടാതെ ശബരിമലയെ തിരികെ മലയരയ വിഭാഗക്കാർക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഇതിനായി അടിയന്തരമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഈ മണ്ഡലകാലത്ത് തന്നെ പ്രക്ഷോഭ യാത്ര സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. 
 
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം സംഘടനകള്‍ ചേര്‍ന്നാണ് സമരം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനത്തിലൂടെ നിയമനിര്‍മ്മാണവും ആവശ്യപ്പെടും. ഈ മാസം 28ന് കോട്ടയത്ത് യോഗം ചേര്‍ന്ന് വിപുലമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍