സുപ്രീംകോടതി വിധിയ്‌ക്ക് ശേഷം അയ്യപ്പ ദർശനത്തിനായി നിരവധി സ്‌ത്രീകളായിരുന്നു സന്നിധാനത്തും മറ്റുമായി എത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്‌റ്റ് നടന്നത്. വഴിതടയൽ, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. കൂടുതുകൾ അറസ്‌റ്റുകൾ ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലുമായി നടന്ന അറസ്‌റ്റിൽ എറണാകുളം റൂറലിൽ 75 പേർ, തൃപ്പൂണിത്തുറയിൽ 51 പേർ എന്നിങ്ങനെയാണ് അറസ്‌റ്റ് നടന്നിരിക്കുന്നത്. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരേയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇവര്‍ ശബരിമല ദര്‍ശനത്തിന് വന്ന സ്ത്രീകളെ തടയുകയും, റിപ്പോര്‍ട്ടംഗിന് വന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നതായി പറയുന്നു.