ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ എറണാകുളം സൗത്ത് പൊലീസാണ് പിടികൂടിയത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് വീടിന് നേരെ ആക്രമണം നടത്തിയത്. പനമ്പള്ളി നഗറിലുള്ള രഹ്ന ഫാത്തിമയുടെ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സാണ് ആക്രമികള്‍ അടിച്ചു തകര്‍ത്തത്.