സന്നിധാനം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രസ്‌താവന പാളിയതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെവെന്നെ വെളിപ്പെടുത്തല്‍ വിവാദമായതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍.
യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പിന്തിരിപ്പിച്ചത് താനാണ്. സന്നിധാനം അശുദ്ധമാക്കാനുള്ള ഈ ശ്രമം തടഞ്ഞത് തന്റെ ഇടപെടല്‍ മൂലമാണെന്നും രാഹുല്‍ ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ പോലും തയ്യാറായിരുന്ന അവരെ താന്‍ തടയുകയും ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നും പറയുകയും ചെയ്‌തു. പിണറായി വിജയന്റെ പൊലീസ് പരാജയപ്പെട്ടത് അയ്യപ്പനോട് ആണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയ്യാറായി 20 പേർ നിന്നിരുന്നെവെന്ന് രാഹുൽ ഈശ്വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് നിലപാട് തിരുത്തി രാഹുല്‍ ഈശ്വര്‍ വീണ്ടും രംഗത്തുവന്നത്.