ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍; സംഘത്തില്‍ 15 പേരെന്ന് സംശയം - മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (12:28 IST)
അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടു പേര്‍ അറസ്‌റ്റില്‍. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈൻ, സംഘത്തിലുണ്ടായിരുന്ന പിപി കരീം എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ പൊ ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

അഞ്ച് പേരെ തൃശൂർ ഐജി എംആർ‌ അജിത് കുമാറിന്റെ മേൽനോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മൊത്തം 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

സം​ഭ​വം പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ജ​ന​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​ ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

മധുവിന്റെ മരണത്തില്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റോ​ടും എ​സ്പി​യോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

അട്ടപ്പാടി കടുകമണ്ണ ഊരിൽ മല്ലന്റെ മകൻ മധുവാണ് (27) വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.

മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിക്കുകയും ഉടുത്തിരുന്ന മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടുകയും ചെയ്‌തു. പിന്നീട് മുക്കാലിയില്‍ കൊണ്ടുവന്ന് പരസ്യമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്‌തു.

അവശനായ മധുവിനെ പൊലീസിന് കൈമാറിയെങ്കിലും വാഹനത്തില്‍ കയറ്റിയപ്പോഴേക്കും അവശനായി വീഴുകയും തുടര്‍ന്ന് മരിക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article