കശ്മീരില്‍ പാക് വെടിവയ്പ്; മലയാളി ജവാന് വീരമൃത്യു

ശനി, 20 ജനുവരി 2018 (07:52 IST)
ജമ്മു കശ്മീരിലെ സുന്ദര്‍ബാനിലുണ്ടായ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ്  ആറാം മദ്രാസ് റജിമെന്റിലെ ലാന്‍സ് നായിക്കും മാവേലിക്കര പുന്നമൂട സ്വദേശിയുമായ സാം ഏബ്രഹാം (35) ആണു വെടിയേറ്റു മരിച്ചത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ സാം ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. 
 
ജമ്മു അഗ്‌നൂര്‍ സുന്ദര്‍ബേനിയില്‍ കഴിഞ്ഞദിവസം രാവിലെ മുതല്‍ ഭീകരരും സൈന്യവുമായി ഉണ്ടായ വെടിവയ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം ഏബ്രഹാം. അനു മാത്യുവാണു ഭാര്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍