അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണവുമായി സൈന്യം; ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ലോകരാജ്യങ്ങള്‍

വ്യാഴം, 4 ജനുവരി 2018 (14:50 IST)
അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളും ഭീകരവാദികളുടെ താവളങ്ങളും ബിഎസ്എഫ് ജവാന്മാര്‍ ആക്രമിച്ചു. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായും മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നുമാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
 
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുത്തുവിടാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളുമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കഴിഞ്ഞദിവസം അര്‍ധരാത്രി മുതലാണ് ആക്രമണം തുടങ്ങുയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെ തുടര്‍ച്ചയായി പാക്ക് സൈനികര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു. 
 
ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ പാക്ക് താവളങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ലോക രാഷ്ട്രങ്ങളെയും ഈ അപ്രതീക്ഷിത തിരിച്ചടി അമ്പരപ്പിച്ചിട്ടുണ്ട്. പലിശ സഹിതം പാക്ക് സൈനികര്‍ക്ക് നേരെ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് സേനാ മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍