മരം മുറി കേസില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റിലായി. തൃശൂരില്‍ നിന്നും ഷമീര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഇടനിലക്കാരനെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മഞ്ചാട് വനമേഖലയില്‍ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഇയാളാണ്.
മുട്ടില്‍ മരം മുറി കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ക്രൈംബ്രാഞ്ചാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. നിലവില്‍ പ്രതികള്‍ മാനന്തവാടി ജില്ല ജയിലിലാണ് കഴിയുന്നത്.